Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regulations

Kannur

വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: കോ​ൺ​ഗ്ര​സ് -എം

​ചെ​മ്പ​ന്തൊ​ട്ടി: എ​ൽ​ഡി​എ​ഫി​നും കേ​ര​ള കോ​ൺ​ഗ്ര​സ്-എ​മ്മി​നു​മെ​തി​രേ ആ​സൂ​ത്രി​ത​മാ​യി വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഊ​മ​ക്ക​ത്തു​ക​ൾ അ​യ​ക്കു​ക, ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ള​ട​ങ്ങി​യ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ക തു​ട​ങ്ങി​യ രാ​ഷ്ട്രീ​യ കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ നേ​രി​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ത​രം​താ​ണ നീ​ക്ക​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ക​മ്മി​റ്റി വി​ല​യി​രു​ത്തി.

എം.​വി. ഗോ​വി​ന്ദ​ൻ ന​യി​ക്കു​ന്ന എ​ൽ​ഡി​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് ഇ​ന്ന് ശ്രീ​ക​ണ്ഠാ​പു​ര​ത്ത് ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ പ​ര​മാ​വ​ധി പ​ങ്കെ​ടു​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ന്ന​ണി​യു​ടെ ക​രു​ത്ത് വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ൽ സ്വീ​ക​ര​ണം വ​ൻ വി​ജ​യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി കു​റ്റ്യാ​നി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു പു​തു​ക്ക​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. സു​രേ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​വി. സേ​വി, ബി​നു ഇ​ല​വു​ങ്ക​ൽ, സി​ബി പ​ന്ത​പ്പാ​ട്ട്, നോ​ബി​ൻ​സ് ചെ​രി​പ്പു​റം, സ​ണ്ണി മു​ക്കു​ഴി, ജ​യിം​സ് മാ​നു​വേ​ൽ, രാ​ജീ​വ​ൻ, ടോ​മി ആ​നി​ക്കൂ​ട്ടം, ബാ​ബു ത​യ്യി​ൽ, ജ​യിം​സ് ചി​റ​മാ​ട്ടേ​ൽ, മാ​ത്യു ചെ​റു​ചി​ല​മ്പി​ൽ, അ​ല​ക്സാ​ണ്ട​ർ ഇ​ല്ലി​ക്കു​ന്നും​പു​റം, ഏ​ല​മ്മ ഇ​ല​വു​ങ്ക​ൽ, വി.​പി സെ​ബാ​സ്റ്റ്യ​ൻ, ജോ​ണി ഉ​റു​മ്പു​കാ​ട്ടി​ൽ, യാ​ക്കോ​ബ് ആ​ല​ക്ക​ൽ, ബോ​ബി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up